വാ​ഴക്കൃഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, October 23, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ൽ വാ​ഴ കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡു​ക​ളി​ൽ നി​ന്നും വാ​ഴ കൃ​ഷി​യി​ൽ താ​ത്പ​ര്യ​മു​ള്ള 200 ക​ർ​ഷ​ക​ർ​ക്ക് വാ​ഴ വി​ത്തും വ​ള​വും ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ഒ​രോ ഗു​ണ​ഭോ​ക്ത​വി​നും 50 വാ​ഴ വി​ത്തു​ക​ളും അ​തി​നാ​വ​ശ്യ​മാ​യ വ​ള​വും മം​ഗ​ല​പു​രം കൃ​ഷി ഓ​ഫീ​സി​ൽ നി​ന്ന് ന​ൽ​കും. ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി 125 രൂ​പ ഒ​രോ ക​ർ​ഷ​ക​നും അ​ട​യ്ക്ക​ണം. വാ​ഴ കൃ​ഷി​യി​ൽ വ​ൻ വ​ർ​ദ്ധ​ന​വു​ണ്ടാ​ക്കാ​ൻ പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ങ്ങോ​ട് മ​ധു പ​റ​ഞ്ഞു.