കൃ​ത്രി​മ ഭൂ​ജ​ല പ​രി​പോ​ഷ​ണ മ​ണ്ഡ​ലം; പ്ര​ഖ്യാ​പ​നം ന​ട​ത്തി
Friday, November 15, 2019 12:52 AM IST
കാ​ട്ടാ​ക്ക​ട : പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ൽ കൃ​ത്രി​മ ഭൂ​ജ​ല പ​രി​പോ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച സം​സ്ഥാ​ന​ത്തെ ആ​ദ്യ മ​ണ്ഡ​ല​മാ​യി കാ​ട്ടാ​ക്ക​ട. നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ന്‍റെ തോ​ത് വ​ർ​ധി പ്പി​ക്കു​ന്ന​തി​നാ​യി കു​ഴ​ൽ കി​ണ​റു​ക​ൾ റീ​ച്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള സാ​ധ്യ​ത കൂ​ടി ആ​രാ​യ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ലും കൃ​ത്രി​മ ഭൂ​ജ​ല പ​രി​പോ​ഷ​ണം ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ഴ​വെ​ള്ളം ഭൂ​മി​ക്ക​ടി​യി​ലെ​ത്തി​ച്ച് ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ന്‍റെ തോ​ത് ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം. മ​ണ്ഡ​ല​ത്തി​ലെ 73 പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭൂ​ജ​ല​വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നം ന​ട​ത്തി 40 സ്ഥാ​പ​ന​ങ്ങ​ൾ അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ഭൂ​ജ​ല​വ​കു​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി 40 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ചു. ഐ. ​ബി. സ​തീ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ഭൂ​ജ​ല​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജോ​ഷി, നേ​മം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൽ. ശ​കു​ന്ത​ള കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ഭൂ​വി​നി​യോ​ഗ ബോ​ർ​ഡ് ക​മ്മീ​ഷ്ണ​ർ എ. ​നി​സാ​മു​ദ്ദീ​ൻ, ഭൂ​ജ​ല വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ ജി. ​ബി​ന്ദു, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.