ചി​ന്താ​വി​ഷ്ട​യാ​യ സീ​ത നൂ​റാം വാ​ർ​ഷി​ക സെ​മി​നാ​ർ
Friday, November 15, 2019 12:52 AM IST
നി​ല​മാ​മൂ​ട്: കു​ന്ന​ത്തു​കാ​ൽ വി​ദ്യാ വി​ലാ​സി​നി വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​മാ​ര​നാ​ശാ​ന്‍റെ ചി​ന്താ​വി​ഷ്ട​യാ​യ സീ​ത​യു​ടെ നൂ​റാം വാ​ർ​ഷി​ക സെ​മി​നാ​റും അ​സ്ത്രം നാ​ട​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം 17ന് ​ന​ട​ത്തും.
വൈ​കു​ന്നേ​രം നാ​ലി​നു ചാ​വ​ടി വാ​ര്യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി​ര​പ്പ​ൻ​കോ​ട് മു​ര​ളി, കു​മാ​ര​നാ​ശാ​ന്‍റെ നാ​യി​കാ സ​ങ്ക​ല്പം ചി​ന്താ​വി​ഷ്ട​യാ​യ സീ​ത​യി​ൽ എ​ന്ന വി​ഷ​യ​ത്തെ​കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​ന്ന​ത്തു​കാ​ൽ ശ്രീ​ധ​ര​ൻ നാ​യ​ർ എ​ഴു​തി​യ അ​സ്ത​രം നാ​ട​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം പി​ര​പ്പ​ൻ​കോ​ട് മു​ര​ളി നി​ർ​വ​ഹി​ക്കും. ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​ൻ, സു​മേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശാ​ന്‍റെ കാ​വ്യാ​ലാ​പ​നം ന​ട​ത്തും.