ആ​റ്റി​ങ്ങ​ലി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വൃ​ദ്ധ മ​രി​ച്ചു
Sunday, November 17, 2019 1:35 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ലി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. കൊ​ല്ലം പെ​രി​നാ​ട് സ്വ​ദേ​ശി​നി രാ​ധാ ശ​ശി​ധ​ര​ൻ (71) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ശ​ശി​ധ​ര​ൻ ആ​റ്റി​ങ്ങ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​റ്റി​ങ്ങ​ൽ എ​ൽ എം ​എ​സ് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചേ​കാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​റും എ​തി​ർ​ദി​ശ​യി​ൽ നി​ന്നു വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.