ക​ര​മ​ന - ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത: സ​ർ​വെ ക​ല്ലു​ക​ൾ മോ​ഷ്ടി​ച്ച​താ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ
Tuesday, November 19, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു​ള്ള സ്ഥ​ല​മെ​ടു​പ്പി​നാ​യി റ​വ​ന്യൂ​വ​കു​പ്പ് സ്ഥാ​പി​ച്ച സ​ർ​വെ ക​ല്ലു​ക​ൾ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ​താ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.
നാ​ട്ടു​കാ​ർ എ​ടു​ത്തു മാ​റ്റി​യ​താ​ണെ​ന്നും ഇ​ത്ത​രം ചീ​പ്പാ​യ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​ല്ല് മോ​ഷ്ടി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കു​ണ്ടാ​മ​ണ്ടി​ക​ളാ​ണ് കാ​ട്ടു​ന്ന​തെ​ന്നു​മു​ള്ള മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി എം.​വി​ൻ​സെ​ന്‍റ് സ​ഭ​യി​ൽ ബ​ഹ​ളം മു​ണ്ടാ​ക്കി.
ക​ല്ല് മോ​ഷ്ടി​ച്ച​തു നാ​ട്ടു​കാ​ര​ല്ലെ​ന്നും നാ​ട്ടു​കാ​രെ അ​പ​മാ​നി​ക്ക​രു​തെ​ന്നും വി​ൻ​സെ​ന്‍റ് പ​റ​ഞ്ഞു. നാ​ട്ടു​കാ​രാ​ണു പ​റ​ഞ്ഞി​ല്ലെ​ന്നും മോ​ഷ്ടി​ച്ച​വ​രെ​കു​റി​ച്ചാ​ണു പ​റ​ഞ്ഞ​തെ​ന്നും ഇ​തൊ​ന്നും പ​റ​ഞ്ഞാ​ൽ വോ​ട്ടു​കി​ട്ടി​ല്ലെ​ന്നും നി​ങ്ങ​ളോ​ട് ത​ർ​ക്ക​ത്തി​നി​ല്ലെ​ന്നും പോ​യി ക​ല്ല് ക​ണ്ടു​പി​ടി​ക്കു​ക​യാ​ണു വേ​ണ്ടെ തെ​ന്നും മ​ന്ത്രി തി​രി​ച്ച​ടി​ച്ചു. വാ​ഗ്വാ​ദം മു​റു​കി​യ​തോ​ടെ എ​ന്നാ​ൽ നി​ങ്ങ​ൾ മ​റു​പ​ടി പ​റ​യൂ​വെ​ന്ന് പ​റ​ഞ്ഞു മ​ന്ത്രി സീ​റ്റി​ൽ ഇ​രു​ന്നു. തു​ട​ർ​ന്ന് വി​ൻ​സെ​ന്‍റും ഇ​രു​ന്ന​തോ​ടെ​യാ​ണു മ​ന്ത്രി മ​റു​പ​ടി പു​ന​രാ​രം​ഭി​ച്ച​ത്. നാ​ട്ടു​കാ​രെ ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തി​നെ​യൊ​ന്നും പി​ന്തു​ണ​യ്ക്ക​രു​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ക​ല്ലു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ള​ക്ട​റോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ല്ലി​ട്ടാ​ലേ സ്ഥ​ല​മെ​ടു​പ്പു പൂ​ർ​ത്തി​യാ​ക്കാ​നാ​കൂ. വ​ഴി​മു​ക്ക്- ക​ളി​യി​ക്കാ​വി​ള പാ​ത​യു​ടെ ക​ര​ട് അ​ലൈ​ൻ​മെ​ന്‍റി​ന്മേ​ൽ നാ​ട്ടു​കാ​ർ വേ​റെ അ​ലൈ​ൻ​മെ​ന്‍റ് നി​ർ​ദ്ദേ​ശി​ച്ചു. ഇ​തേ​ക്കു​റി​ച്ച് സാ​ധ്യ​താ​പ​ഠ​ന സ​ർ​വേ ന​ട​ത്തും. വി​ഴി​ഞ്ഞം- കാ​ട്ടാ​ക്ക​ട പാ​ത​യി​ൽ അ​ടി​പ്പാ​ത​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്കും. സ​ർ​വീ​സ് റോ​ഡു​ക​ള​ട​ക്കം 24 മീ​റ്റ​ർ വീ​തി​യി​ലാ​വ​ണം അ​ടി​പ്പാ​ത. 2013ലെ ​നി​യ​മ​പ്ര​കാ​ര​മാ​യി​രി​ക്കും ഭൂ​മി​യേ​റ്റെ​ടു​ക്കു​ക. വീ​ടി​നും സ്ഥ​ല​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി​യ​ശേ​ഷം ഒ​രു​വ​ർ​ഷ​മാ​യി ഒ​ഴി​യാ​ത്ത​വ​രു​ണ്ട് പ​ണം വാ​ങ്ങി​യ​വ​ർ മാ​റി​യേ പ​റ്റൂ. ഇ​വ​ർ​ക്ക് ആ​രു​ടെ​യൊ​ക്കെ​യോ പി​ന്തു​ണ​യു​ണ്ടെന്നും ​കെ. ആ​ൻ​സ​ല​ന്‍റെ സ​ബ്മി​ഷ​നു മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.
മ​ന്ത്രി​യു​ടെ കു​ണ്ട ാമ​ണ്ട ി പ​രാ​മ​ർ​ശം സ​ഭാ​രേ​ഖ​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ട്ടെ​യെ​ന്ന് സ​ഭ നി​യ​ന്ത്രി​ച്ച ഇ.​എ​സ്.​ബി​ജി​മോ​ൾ ചോ​ദി​ച്ചെ​ങ്കി​ലും അ​തി​നെ​ന്താ കു​ഴ​പ്പം, ത​ട​സം എ​ന്ന​ല്ലേ അ​ർ​ത്ഥ​മെ​ന്നും ഒ​ഴി​വാ​ക്കേ​ണ്ടതി​ല്ലെ​ന്നും മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.