ജ​ന​കീ​യ​സ​മി​തി സ​മ​രം ന​ട​ത്തി
Wednesday, November 20, 2019 12:14 AM IST
പാ​ലോ​ട്: പാ​ലോ​ട്-​കാ​രേ​റ്റ് റോ​ഡ് നി​ര്‍​മാ​ണം വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​സ​ര​മി​തി പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പാ​ലോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ് ക​വ​ല​യി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​ല്‍ പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് അം​ഗം പ​ള്ളി​വി​ള​സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​നാ​യി. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. ദ​ളി​ദ് ലീ​ഗ് നേ​താ​വ് ഇ​ട​വം ശ​ര​വ​ണ​ന്‍, ബി​എ​സ്പി നേ​താ​വ് പാ​ലോ​ട് ശ​ശി, ക​ല്ല​റ അ​ഷ​റ​ഫ്, മ​ധു ക​ല്ല​റ, അ​സീം പെ​രി​ങ്ങ​മ്മ​ല, സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ നാ​സ​ര്‍ ച​ല്ലി​മു​ക്ക്, റ​ഷീ​ദ് പു​ളി​ക്ക​ര​ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.