ന​ല്ലി​ക്കു​ഴി- മ​ണ​ത്തോ​ട്ടം റോ​ഡ് ത​ക​ര്‍​ത്ത​താ​യി പ​രാ​തി
Friday, December 13, 2019 12:50 AM IST
വെ​ള്ള​റ​ട: ലോ​ക ബാ​ങ്കി​ന്‍റെ ആ​റ്‌​ല​ക്ഷം രൂ​പ​മു​ട​ക്കി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ന​ല്ലി​ക്കു​ഴി- മ​ണ​ത്തോ​ട്ടം റോ​ഡ് സ്വ​കാ​ര്യ വ്യ​ക്തി ത​ക​ര്‍​ത്ത​താ​യി പ​രാ​തി. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ത്തോ​ട്ടം വാ​ര്‍​ഡി​ല്‍ ബ​ല​വ​ത്താ​യി നി​ര്‍​മി​ച്ച റോ​ഡാ​ണ് സ്വ​കാ​ര്യ വ്യ​ക്തി ത​ക​ര്‍​ത്ത​ത്. സ​മീ​പ വ​സ്തു​വി​ന്‍റെ ഉ​ട​മ ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡി​നെ ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മാ​ന്തു​ന്ന​തി​നി​ടെ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നും ത​ക​ര്‍​ന്നു. പൈ​പ്പ് പൊ​ട്ടി ഒ​ലി​ച്ച​യു​ട​ന്‍ ജെ​സി ബി​യു​മാ​യി സ്വ​കാ​ര്യ വ്യ​ക്തി മു​ങ്ങി.

പ​ഞ്ചാ​യ​ത്ത് അ​നു​മ​തി​യി​ല്ലാ​തെ റോ​ഡി​നെ ത​ക​ര്‍​ത്ത​തി​നെ​തി​രെ വാ​ര്‍​ഡ് മെ​മ്പ​റും നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി. പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും ജീ​വ​ന​ക്കാ​രെ​ത്തി അ​ന​തി​കൃ​ത​മാ​യി ത​ക​ര്‍​ത്ത റോ​ഡ് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി മ​ട​ങ്ങി.