ക്ലി​നി​ക്ക​ൽ വ​ർ​ക്ക്ഷോ​പ്പി​ന് തു​ട​ക്ക​മാ​യി
Sunday, December 15, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: സൊ​സൈ​റ്റി​ഫോ​ർ സ്റ്റ​ഡി​ഓ​ഫ്പെ​യി​ൻ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നിം​സ് മെ​ഡി​സി​റ്റി​യി​ൽ "കെ​പ്കോ​ൺ 2019' ആ​ദ്യ ക്ലി​നി​ക്ക​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ നൂ​റോ​ളം വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ത്തു.
വ​ർ​ക്ക്ഷോ​പ്പി​ൽ 15 വി​ദ​ഗ്ധ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഹെ​മ​റ്റോ ഓ​ങ്കോ​ള​ജി​സ്റ്റും ബ​ർ​മിം​ഗ് ഹാം ​യൂ​ണി​വേ​ഴ്സി​റ്റി ക്ലി​നി​ക്ക​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സ​ലിം ഷെ​ഫി​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ​എ​സ്എ​സ്പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .
നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം. ​എ​സ്. ഫൈ​സ​ൽ​ഖാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഐ​എ​സ്എ​സ്പി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് സു​രം​ഗ് മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ ഡോ. ​രാം​കു​മാ​ർ, ഡോ. ​നി​ഷാ​ത്, ഡോ. ​പി.​കെ. ഉ​ണ്ണി കൃ​ഷ്ണ​ൻ, ഡോ.​അ​ക്സ​ർ, ഡോ. ​ഹ​രീ​ന്ദ്ര​നാ​ഥ് ,നിം​സ് മെ​ഡി​സി​റ്റി മെ​ഡി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​മ​ഞ്ചു​ത​ന്പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ച​ട​ങ്ങി​ൽ ഡോ. ​ബി. രാ​ധാ​കൃ​ഷ്ണ​നെ നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​എ​സ്. ഫൈ​സ​ൽ​ഖാ​ൻ ആ​ദ​രി​ച്ചു.