മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം: പി. ​സ്റ്റെ​ല്ല​സ്
Monday, February 17, 2020 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ് പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​ത് മ​ണ്ണെ​ണ്ണ മാ​ഫി​യാ​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നു സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​സ്റ്റെ​ല്ല​സ് ആ​രോ​പി​ച്ചു.
മൂ​ന്നു വ​ർ​ഷം കൂ​ടു​ന്പോ​ൾ മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ളു​ടെ എ​ൻ​ജി​ൻ പ​രി​ശോ​ധി​ച്ച് മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. 2015നു ​ശേ​ഷം ഇ​തു​വ​രെ​യും ഈ ​പ​രി​ശോ​ധ​ന ന​ട​ന്നി​ട്ടാ​ല്ലാ​ത്ത​തു കാ​ര​ണം നൂ​റു ക​ണ​ക്കി​നു പു​തി​യ അ​പേ​ക്ഷ​ക​ളി​ൽ ഇ​തു​വ​രെ ഒ​രു തീ​രു​മാ​ന​വു​മാ​യി​ട്ടി​ല്ല. അ​ടി​യ​ന്തി​ര​മാ​യി സ​ർ​ക്കാ​ർ പെ​ർ​മി​റ്റ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും സു​താ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​സ്റ്റെ​ല്ല​സ് ആ​വ​ശ്യ​പ്പെ​ട്ടു.