പ​ഠ​നം കേ​വ​ലം മ​ന​:പാ​ഠം മാ​ത്ര​മാ​ക​രു​ത്: മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്
Monday, February 17, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ത്സ​വ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ പാ​ഠ​ഭാ​ഗ​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന അ​നു​ഭ​വ​കാ​ല​ഘ​ട്ട​മാ​ണ് പ​ഠ​നോ​ത്സ​വ​മേ​ള​ക​ളെ​ന്ന് മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. ജി​ല്ലാ​ത​ല പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബാ​ല​രാ​മ​പു​രം പു​തു​ച്ച​ൽ ഗ​വ.​യു​പി​സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.​

പ​ഠ​നം കേ​വ​ലം മ​ന​പാ​ഠം മാ​ത്ര​മാ​ക​രു​തെ​ന്നും പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ദ്യാ​ർഥിക​ൾ സ്വാ​യ​ത്ത​മാ​ക്കി​യ അ​റി​വി​നും വി​വ​ര​ങ്ങ​ൾ​ക്കു​മ​പ്പു​റം പ​ഠി​താ​വാ​യ കു​ട്ടി​ക്ക് അ​ധി​ക​മാ​യി ല​ഭി​ച്ച​തെ​ന്ത് എ​ന്നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പ​ഠ​നോ​ത്സ​വ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​വി​ത പ​ഠി​ക്കു​ന്ന കു​ട്ടി​ക്ക് അ​തി​ലൂ​ടെ ക​വി​ത​യെ എ​ങ്ങ​നെ​യൊ​ക്കെ പ​ഠി​ക്കാ​നാ​കു​ന്നു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​ൽ ചു​മ​ത​ല​യാ​ണ് അ​ധ്യാ​പ​ക​രി​ൽ നി​ന്ന് ഉ​ണ്ടാ​കേ​ണ്ട​ത്. കാ​ണാ​പാ​ഠം പ​ഠി​ച്ച് ഉ​ത്ത​ര​മെ​ഴു​തു​ന്ന പ​ഠ​ന​കാ​ലം അ​വ​സാ​നി​ക്കു​ക​യാ​ണ്. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്‍റെ​യും വേ​റി​ട്ട പ​ഠ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​മാ​ണി​ന്നെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന​ത്തെ എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഈ ​മാ​സം അ​വ​സാ​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ക്ര​മ​ത്തി​ലാ​ണ് ഓ​രോ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ​ഠ​നോ​ത്സ​വ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.​

സ​മ​ഗ്ര​ശി​ക്ഷാ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​ത്ന​കു​മാ​ർ, സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​കെ. സു​രേ​ഷ്കു​മാ​ർ, ഡി​ഇ​ഒ മ​നോ​ജ്കു​മാ​ർ, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ, ബി​ആ​ർ​സി പ്ര​തി​നി​ധി​ക​ൾ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.