പി. ​പ​ര​മേ​ശ്വ​ര​ൻ അ​നു​സ്മ​ര​ണം: അ​മി​ത് ഷാ ​നാ​ളെ എ​ത്തും
Monday, February 24, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​തീ​യ വി​ചാ​ര കേ​ന്ദ്രം ഡ​യ​റ​ക്ട​ർ പി. ​പ​ര​മേ​ശ്വ​ര​ൻ അ​നു​സ്മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.
ഉ​ച്ച​ക​ഴി​ഞ്ഞ് എ​ത്തു​ന്ന അ​മി​ത്ഷാ അ​നു​സ്മ​ര​ണ ച​ട​ങ്ങി​നു​ശേ​ഷം മ​ട​ങ്ങും.
ക​വ​ടി​യാ​ർ ഗോ​ൾ​ഫ് ലി​ങ്ക് റോ​ഡി​ലെ ഉ​ദ​യ് പാ​ല​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​മി​ത്ഷാ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തും.
ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത്,കേ​ര​ള ക​ലാ​മ​ണ്ഡ​ലം മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​വി.​ആ​ർ. പ്ര​ബോ​ധ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്വാ​മി സ​ദ്ഭ​വാ​ന​ന്ദ( ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം), സ്വാ​മി വി​വി​ക്താ​ന​ന്ദ (ചി​ന്മ​യ​മി​ഷ​ൻ),സ്വാ​മി വി​ശാ​ലാ​ന​ന്ദ ( ശി​വ​ഗി​രി​മ​ഠം), സ്വാ​മി അ​മൃ​ത സ്വ​രൂ​പാ​ന​ന്ദ( അ​മൃ​താ​ന​ന്ദ​മ​യീ മ​ഠം), ശ്രീ ​എം (സ​ദ്സം​ഗ് ഫൗ​ണ്ടേ​ഷ​ൻ), സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി ( ശാ​ന്തി​ഗി​രി ആ​ശ്ര​മം), ബാ​ല​കൃ​ഷ്ണ​ൻ (ക​ന്യാ​കു​മാ​രി വി​വേ​കാ​ന​ന്ദ കേ​ന്ദ്രം), മു​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജി. ​മോ​ഹ​ൻ കു​മാ​ർ, ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, ക​വി പി. ​നാ​രാ​യ​ണ​കു​റു​പ്പ്, ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, ആ​ർ. സ​ജ്ഞ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.