അ​ടി​സ്ഥാ​ന മേ​ഖ​ല​ക്ക് ഉൗന്നൽ ന​ൽ​കി പ​ഴ​യ​കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Thursday, February 27, 2020 12:11 AM IST
വെ​ഞ്ഞാ​റ​മൂ​ട് : അ​ടി​സ്ഥാ​ന മേ​ഖ​ല​ക്ക് മു​ൻ തൂ​ക്കം ന​ൽ​കി പ​ഴ​യ​കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ന് അം​ഗീ​കാ​രം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ലാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
26,41,66,610 രൂ​പ വ​ര​വും, 24,78, 99, 960 ചെ​ല​വും 1,62,66, 650 മി​ച്ച​വും വ​രു​ന്ന​താ​ണ് ബ​ജ​റ്റ്. പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ ആ​റു കോ​ടി 35 ല​ക്ഷ​വും, സേ​വ​ന മേ​ഖ​ല​ക്ക് 66,82,890 രൂ​പ​യും, ഉ​ത്പാ​ദ​ന മേ​ഖ​ല​ക്ക് 1,23, 31,000 രൂ​പ​യും വ​ക​യി​രു​ത്തി. പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ റോ​ഡു​ക​ൾ​ക്ക് ര​ണ്ടു കോ​ടി 30 ല​ക്ഷം ചെ​ല​വി​ടും. പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​യി ഒ​രു​കോ​ടി 96 ല​ക്ഷ​വും , കു​ടി​വെ​ള്ള, മാ​ലി​ന്യ സം​സ് ക്ക​ര​ണ നി​ർ​മി​തി​ക​ൾ​ക്കാ​യി 73 ല​ക്ഷ​വും, പാ​ല​ങ്ങ​ൾ, ക​ലു​ങ്കു​ക​ൾ, ച​പ്പാ​ത്തു​ക​ൾ എ​ന്നി​വ​ക്കാ​യി 60 ല​ക്ഷ​വും ചെ​ല​വി​ടും. സേ​വ​ന മേ​ഖ​ല​യി​ൽ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കാ​യി ര​ണ്ടു കോ​ടി 40 ല​ക്ഷ​വും ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി ഒ​ന്പ​തു ല​ക്ഷ​വും ചെ​ല​വി​ടും.
കി​ഫ്ബി​യു​ടെ ഫ​ണ്ടി​ൽ നി​ന്നും മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ട്ട് കി​ളി​മാ​നൂ​ർ ച​ന്ത​യി​ൽ ആ​ധു​നി​ക രീ​തി​യി​ൽ മ​ത്സ്യ വി​പ​ണ​ന സൗ​ക​ര്യ​വും മ​റ്റ് അ​നു​ബ​ന്ധ​ധ വി​ക​സ​ന​വും ന​ട​ത്തും.​
സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 12 കോ​ടി രൂ​പ ചെ​ല​വി​ട്ട് ത​ട്ട​ത്തു​മ​ല ചാ​റ​യം റോ​ഡ് ന​വീ​ക​രി​ക്കും. 1.1 കോ​ടി രൂ​പ ചെല​വി​ട്ട് നെ​ല്ലി​ക്കാ​ട്, ചെ​ക്ക​ട്ടു​മൂ​ല, പു​ലി​പ്പാ​റ, പ​റ​ണ്ട​ക്കു​ഴി, കേ​ള​ന്‍റെ​മൂ​ല, വ​ണ്ട​നൂ​ർ ഇ​ട​ക്കു​ന്നി​ൽ, വ​രി​ക്ക​പ്പ​ള്ളി​ക്കോ​ണം, നെ​ടു​മ്പാ​റ ല​ക്ഷം​ഷം വീ​ട്കോ​ള​നി, മൂ​ന്നാം​കു​ഴി എ​ന്നീ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കും.