7000 പേ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ചെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Sunday, March 29, 2020 12:07 AM IST
തി​രു​വ​ന​ന്ത​പു​രം : ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളി​ലൂ​ടെ ജി​ല്ല​യി​ൽ 7000 പേ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നാ​യെ​ന്ന് മ​ന്ത്രി ക​ട​കം പ​ള്ളി സു​രേ​ന്ദ്ര​ൻ .

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ ഇ​ര​ട്ടി ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നാ​കു​മെ​ന്നും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 86 കി​ച്ച​നു​ക​ൾ ആ​രം​ഭി​ച്ചെ​ന്നും ന​ഗ​ര​സ​ഭ​യി​ൽ ആ​റെ​ണ്ണ​മാ​ണു​ള്ള​ത് വൈ​കാ​തെ 25 ആ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​മാ​യി ക​ള​ക്ട​റേ​റ്റി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക്ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ൻ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ട് അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ.​മ​ധു, ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു.