അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും ന​ൽ​കി
Monday, March 30, 2020 11:10 PM IST
വി​ഴി​ഞ്ഞം: ന​ഗ​ര​സ​ഭ​യു​ടെ മു​ല്ലൂ​ർ വാ​ർ​ഡി​ലെ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്നഅ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​മെ​ത്തി​ച്ചു. ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ജോ​ലി​യും​കൂ​ലി​യു​മി​ല്ലാ​താ​യ​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ 17 ക്യാ​മ്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് ലേ​ബ​ർ ഒാ​ഫീ​സ​റും ത​ഹ​സീ​ൽ​ദാ​റും പോ​ലീ​സു​മെ​ക്കെ ക​ഴി​ഞ്ഞ ദി​വ​സം ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണ​മൊ​ക്കെ ന​ട​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്ക്ഇ​ന്ന​ലെ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണം ന​ഗ​ര​സ​ഭ​യു​ടെ വി​ഴി​ഞ്ഞം സോ​ണ​ലി​ൽ ആ​രം​ഭി​ച്ച​ക​മ്യൂ​ണി​റ്റി കി​ച്ച​നി​ൽ​നി​ന്നും എ​ത്തി​ച്ച് ന​ൽ​കി. 15 ചാ​ക്ക് അ​രി ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ​ശേ​ഖ​രി​ച്ച് വി​വി​ധ ക്യാ​മ്പു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ഴി​ഞ്ഞം സി ​ഐ​പ്ര​വീ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ എ​ത്തി​ച്ച് ന​ൽ​കി.