വി​ല​ക്ക് ലം​ഘി​ച്ച് യു​വാ​ക്ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​താ​യി പ​രാ​തി
Tuesday, March 31, 2020 11:16 PM IST
പാ​ലോ​ട് : ന​ന്ദി​യോ​ട് പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ല​ക്ക് ലം​ഘി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും ,യു​വാ​ക്ക​ളും കൂ​ട്ടം കൂ​ടു​ന്ന​താ​യി പ​രാ​തി.
ഇ​ല​ഞ്ചി​യം, ആ​ലു​മ്മൂ​ട്, കാ​ട്ടി​ല കു​ഴി,ചി​റ്റൂ​ർ തു​ട​ങ്ങി​യ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ജീ​പ്പ് പ​ട്രോ​ളിം​ഗും, കൊ​ച്ചു​താ​ന്നി​മൂ​ട്, ഇ​ല​വു പാ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ ബൈ​ക്ക് പ​ട്രോ​ളിം​ഗും ജ​ന​മൈ​ത്രി ബീ​റ്റും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കാ​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു

ആ​റ്റി​ങ്ങ​ൽ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്ത് നി​ന്നും ക​ല്ല​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഇ​രു ച​ക്ര വാ​യ​ന​ക്കാ​രെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.
യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. കെ​എ​സ് ഇ​ബി ജീ​വ​ന​ക്കാ​ർ എ​ത്തി പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ച്ചു വൈ​ദ്യു​തി പു​ന​സ്ഥാ​പി​ച്ചു.