സാ​മൂ​ഹി​ക അ​ടു​ക്ക​ള വ​ഴി​യു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണം അ​പ​ര്യാ​പ്തം:​പാ​ലോ​ട് ര​വി
Friday, April 3, 2020 10:52 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സാ​മൂ​ഹി​ക അ​ടു​ക്ക​ള വ​ഴി​യു​ള്ള ഭ​ക്ഷ​ണ​വി​ത​ര​ണം അ​പ​ര്യാ​പ്ത​മാ​ണെ​ന്നും സ​ന്ന​ദ്ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണം കി​ട്ടു​ന്നു എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ ഡ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യ പാ​ലോ​ട് ര​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ക​ണ​ക്കു​ക​ൾ വ​ച്ചു​ത​ന്നെ പ​രി​ശോ​ധി​ച്ചാ​ൽ സം​സ്ഥാ​ന​ത്തെ ആ​റു കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും 87 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും 941 പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി1325​സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ വ​ഴി ര​ണ്ട് ല​ക്ഷ​ത്തി എ​ൺ​പ​ത്തി എ​ണ്ണാ​യി​രം പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.​ഇ​ത് വ​ള​രെ പ​രി​മി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.