സൗ​ജ​ന്യ​റേ​ഷ​ൻ: തൂ​ക്ക​ത്തി​ല്‍ ക്ര​മ​ക്കേ​ടെ​ന്നു പ​രാ​തി
Friday, April 3, 2020 10:52 PM IST
നെ​ടു​മ​ങ്ങാ​ട് : കോ​വി​ഡ് -19മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍​കു​ന്ന സൗ​ജ​ന്യ​റേ​ഷ​നി​ല്‍ അ​ള​വു​തൂ​ക്ക​ത്തി​ല്‍ ക്ര​മ​ക്കേ​ടെ​ന്നു പ​രാ​തി. ഇ​തി​നെ​തു​ട​ര്‍​ന്ന് നെ​ടു​മ​ങ്ങാ​ട് ത​ഹ​സീ​ല്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്കി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. റേ​ഷ​ന്‍​ക​ട​ക​ളെ കൂ​ടാ​തെ മ​റ്റ് ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ പൂ​ഴ്ത്തി​വ​യ്പ്പ്, വി​ല​വ​ര്‍​ദ്ധ​ന തു​ട​ങ്ങി​യ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. വെ​ള്ള​നാ​ട്, ആ​ര്യ​നാ​ട്, വി​തു​ര മേ​ഖ​ല​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ്രൊ​വി​ഷ​ണ​ല്‍​സ്റ്റോ​റു​ക​ള്‍​ക്ക് മു​ന്നി​ല്‍ ഒ​ന്നും വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നി​ല്ല. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ തൂ​ക്ക​ത്തി​ല്‍ കു​റ​വും വി​ല​യി​ല്‍ കൂ​ടു​ത​ലും ക​ണ്ടെ​ത്തി​യ ക​ട​ക​ളി​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. നെ​ടു​മ​ങ്ങാ​ട് ത​ഹ​സീ​ല്‍​ദാ​ര്‍ എം.​അ​നി​ല്‍​കു​മാ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.