വി​ശു​ദ്ധവാ​ര ശു​ശ്രൂ​ഷ​ക​ൾ നി​ല ടി​വി​യി​ലൂ​ടെ ത​ത്സ​മ​യം സംപ്രേ​ഷ​ണം ചെ​യ്യും
Tuesday, April 7, 2020 11:49 PM IST
മാ​ർ​ത്താ​ണ്ഡം: മാ​ർ​ത്താ​ണ്ഡം രൂ​പ​ത​യിലെ വി​ശു​ദ്ധവാ​ര ശു​ശ്രൂ ഷ​ക​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പെ​സ​ഹ വ്യാ​ഴ, ദുഃ​ഖ​വെ​ള്ളി, ഉ​യി​ർ​പ്പ് എ​ന്നീ തി​രു​ക​ർ​മങ്ങ​ൾ നി​ല ടി​വി​യി​ലൂ​ടെ ത​ത്സ​മ​യം സംപ്രേ​ഷ​ണം ചെ​യ്യും. ഈ ​ശു​ശ്രൂ​ഷ​ക​ൾ കെ​എം​സി​എം യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് കാ​ണാ​വു​ന്ന​താ​ണ്.​എ​ല്ലാ വൈ​ദി​ക​രും അ​വ​രു​ടെ ദേ​വാ​ല​യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യും യാ​മ പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തും.
പെ​സ​ഹാ വ്യാ​ഴം രാ​വി​ലെ 7.30 മു​ത​ൽ 9.30 ​വ​രെ വി​ശു​ദ്ധ കു​ർ​ബാ​ന നി​ല ടി​വി​യി​ൽ ത​ത്സ​മ​യം സ്പ്രേ​ഷ​ണം ചെ​യ്യും. മാ​ർ​ത്താ​ണ്ഡം രൂ​പ​താ അ​ധ്യ​ക്ഷ​ൻ വി​ൻ​സ​ന്‍റ് മാ​ർ പൗ​ലോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 8.30 മു​ത​ൽ 11 വ​രെ നി​ല ടി​വി​യി​ൽ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ചെ​യ്യും. മാ​ർ​ത്താ​ണ്ഡം രൂ​പ​താ അ​ധ്യ​ക്ഷ​ൻ വി​ൻ​സ​ന്‍റ് മാ​ർ പൗ​ലോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ദുഃ​ഖ ശ​നി ദി​ന​ത്തി​ൽ വൈ​ദി​ക​ർ യാ​മ പ്രാ​ർ​ഥ​ന​ക​ളും വി​ശു​ദ്ധ കു​ർ​ബാ​യും മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ധൂ​പ​പ്രാ​ർ​ഥ​ന​യും ദേ​വാ​ല​ങ്ങ​ളി​ൽ ന​ട​ത്തും.ഉ​യി​ർ​പ്പ് ഞാ​യ​ർ രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി 9.30 വ​രെ ഉ​യി​ർ​പ്പ് ശു​ശ്ര​ഷ​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും നി​ല ടി​വി​യി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. രൂ​പ​താ അ​ധ്യ​ക്ഷ​ൻ വി​ൻ​സ​ന്‍റ് മാ​ർ പൗ​ലോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.