വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ അന്വേഷിക്കണം : ഡി​സി​സി പ്രസിഡന്‍റ്
Sunday, May 24, 2020 2:25 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് അ​രു​വി​ക്ക​ര ഡാം ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നു​വി​ട്ട​ത് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ആരോപിച്ചു. സംഭവത്തിൽ ജ​ല​സേ​ച​ന വ​കു​പ്പു​ മ​ന്ത്രി​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ക​ത്തനൽകി .
വാ​ട്ട​ര്‍​അ​ഥോ​റി​റ്റി​ക്കു​ണ്ടാ​യ ഏ​റ്റ​വും ഗു​രു​ത​ര​മാ​യ വീ​ഴ്ച​യെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​നേ്വ​ഷ​ണം ന​ട​ത്തി കാ​ര​ണ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.