ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന: ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി
Sunday, May 24, 2020 2:30 AM IST
തി​രു​വ​ന​ന്ത​പു​രം: അ​മി​ത​ വി​ല ഈ​ടാ​ക്കി​യ​മ​ണ​ക്കാ​ടു​ള്ള ര​ണ്ട് ഇ​റ​ച്ചി ക​ട​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ​യും ലൈ​സ​ൻ​സി​ല്ലാ​തെ​യും പ്ര​വ​ർ​ത്തി​ച്ച 64 ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഇ​റ​ച്ചി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​ർ വി​ല നി​ശ്ച​യി​ച്ച് അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട് : ഇ​റ​ച്ചി​യു​ടെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ കൊ​ണ്ടു വ​ന്ന ഏ​കീ​കൃ​ത വി​ല അ​ട്ടി​മ​റി​ച്ചു ഇ​റ​ച്ചി വ്യാ​പാ​രി​ക​ൾ. നേ​ര​ത്തെ പ​ല​യി​ട​ത്തും വി​ല വ​ർ​ധി​പ്പി​ച്ചു ഇ​റ​ച്ചി വ്യാ​പാ​രം ന​ട​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ആ​ട്ടി​റ​ച്ചി 750 മു​ത​ൽ 850 വ​രെ​യും, മാ​ട്ടി​റ​ച്ചി 380 മു​ത​ൽ 450 വ​രെ​യും ഈ​ടാ​ക്കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ഏ​കീ​കൃ​ത വി​ല നി​ശ്ച​യി​ച്ചു ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഓ​രോ ക​ട​ക​ളി​ലും തോ​ന്നു​ന്ന വി​ല ഈ​ടാ​ക്കി​യാ​ണ് ഇ​റ​ച്ചി വി​ൽ​പ്പ​ന ന​ട​ന്ന​ത്. ആ​ട്ടി​റ​ച്ചി​ക്കു 800 -850 രൂ​പ​വ​രെ വാ​ങ്ങി​യ വ്യാ​പാ​രി​ക​ളും ഉ​ണ്ട്. മാ​ട്ടി​റ​ച്ചി ക്കു 400-450 ​രൂ​പ​യും വാ​ങ്ങി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്.​അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ഇ​റ​ച്ചി ക​ട​ക​ളി​ൽ വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​റ്റി​ങ്ങ​ല്‍: ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കി​ലെ ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.55 വി​ൽ​പ്പ​ന​ശാ​ല​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 30 ശാ​ല​ക​ളി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി.ചി​റ​യി​ന്‍​കീ​ഴ് ത​ഹ​സി​ല്‍​ദാ​ര്‍ ആ​ര്‍.​മ​നോ​ജ്, താ​ലൂ​ക്ക് സ​പ്ലൈ​ഓ​ഫീ​സ​ര്‍ പി.​കെ.​അ​രു​ണ്‍, ലീ​ഗ​ല്‍​മെ​ട്രോ​ള​ജി ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ർ,ഡ​പ്യൂ​ട്ടി​ത​ഹ​സീ​ല്‍​ദാ​ര്‍ സ​ജി, റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എ.​സു​ലൈ​മാ​ന്‍, ഒ.​എ​സ്.​ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​ള​വ് തൂ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച നാ​ലു​വ്യാ​പാ​രി​ക​ളി​ല്‍ നി​ന്ന് 8000 രൂ​പ പി​ഴ​യീ​ടാ​ക്കി. കൃ​ത്യ​മാ​യി സ്റ്റാ​മ്പി​ങ്ങ് ന​ട​ത്താ​ത്ത മൂ​ന്ന് ഇ​ല​ക​ട്രോ​ണി​ക്സ് ത്രാ​സു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ഇ​റ​ച്ചി​ക്ക് അ​മി​ത​വി​ല​യീ​ടാ​ക്കി​യ 30 പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക്കാ​യി ജി​ല്ലാ​ക​ള​ക്ട​ര്‍​ക്ക് റി​പ്പാ​ര്‍​ട്ട് ന​ൽ​കി.

പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട്ടെ ഇ​റ​ച്ചി ക​ട​ക​ളി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഷാ​ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ​ഭ​ര​ണ​കൂ​ടം പു​റ​ത്ത് വി​ട്ട വി​ല​യെ​ക്കാ​ളും അ​ധി​കം വി​ല ഈ​ടാ​ക്ക​രു​തെ​ന്ന് ക​ട​ക​ളി​ൽ അ​റി​യി​പ്പ് കൊ​ടു​ത്തി​രു​ന്നു. പോ​ത്ത​ൻ​കോ​ട്, മം​ഗ​ല​പു​രം, ക​ഴ​ക്കൂ​ട്ടംഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ അ​റു​പ​തോ​ളം ക​ട​ക​ളി​ൽ രാ​വി​ലെ മു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

എ​ല്ലാ ക​ട​ക​ളി​ലും വി​ല കൂ​ട്ടി​യാ​ണ് വി​ൽ​ക്കു​ന്ന​തെ​ന്നും ജി​ല്ലാ​ഭ​ര​ണ​കൂ​ടം രേ​ഖ​പ്പെ​ടു​ത്തി​യ വി​ല പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ച്ച​വ​ട​ക്കാ​രെ അ​റി​യി​ച്ചു. വി​ല കൂ​ട്ടി വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി വ​ന്നാ​ൽ ക​ട​ക്കാ​ർ​ക്ക് എ​തി​രെ കേ​സെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഷാ​ന​വാ​സ് അ​റി​യി​ച്ചു.