സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം വി​ട്ട​യ​ച്ച രോ​ഗി​ കോ​വി​ഡ് പോ​സി​റ്റീ​വ്
Monday, June 1, 2020 12:03 AM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​റോ​ണ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം വി​ട്ട​യ​ച്ച രോ​ഗി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്. രോ​ഗി​യെ തി​രി​കെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ആ​റ്റി​ങ്ങ​ൽ ആ​ലം​കോ​ട് സ്വ​ദേ​ശി​യാ​യ 42 കാ​ര​നാ​ണ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യ​ത്. കു​വൈ​റ്റി​ൽ നി​ന്നാ​ണ് ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യ​ത്.
തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ഇ​യാ​ളെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ര​വ​മെ​ടു​ത്ത് അ​ധി​കൃ​ത​ർ വി​ട്ട​യ​ച്ചു.
ഫ​ലം പോ​സി​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ് ഇ​യാ​ളെ തി​രി​കെ വി​ളി​പ്പി​ക്കു​ക​യും അ​ഡ്മി​റ്റ് ചെ​യ്യു​ക​യും ചെ​യ്ത​ത്. പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു വ​രു​ന്ന​തി​നു മു​മ്പ് യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ട്ട​യ​ച്ച​തി​നെ​തി​രെ വി​വാ​ദം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എം.​എ​സ്. ഷ​ർ​മ്മ​ദ് പ​റ​ഞ്ഞു.