ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ഉ​ൾ​പ്പടെ പ​ത്തോ​ളം പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ
Monday, June 1, 2020 12:03 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ആ​ലം​കോ​ട് സ്വ​ദേ​ശി​യാ​യ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ഉ​ൾ​പ്പ​ടെ പ​ത്തോ​ളം പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ .
28നു ​മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​മാ​യി വെ​ള്ളൂ​ർ​ക്കോ​ണ​ത്തു​ള്ള വീ​ട്ടി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ൽ ഛർ​ദ്ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​യാ​ൾ വ​ന്ന സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ ഉ​ൾ​പ്പ​ടെ പ​ത്തോ​ളം പേ​ര് ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. ഇ​യാ​ൾ​ക്ക് രോ​ഗം ഉ​ണ്ടാ​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.​സ​മ്പ​ർ​ക്ക​ഉ​ണ്ടാ​യ​വ​രെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ 11ന് ​ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​മെ​ന്നും ഹോ​ട്ട്സ്പോ​ട്ട് ഉ​ൾ​പ്പെ​ടെ ഉ​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു തീ​രു​മാ​നി​ക്കു​മെ​ന്നും ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.