ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ
Thursday, June 4, 2020 11:23 PM IST
നെ​ടു​മ​ങ്ങാ​ട് : ലോ​ക്ഡൗ​ൺ കാ​ര​ണം സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഓ​ൺ​ലൈ​ൻ ക്ലാ​സി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കാ​ൻ വ്യ​ത്യ​സ്ത ആ​ശ​യ​വു​മാ​യി കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ. അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ മേ​ഖ​ല​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യാ​ണ് എം​എ​ൽ​എ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.
മ​ണ്ഡ​ല​ത്തി​ലെ ആ​ദി​വാ​സി പ​ട്ടി​ക​ജാ​തി മേ​ഖ​ല​ക​ളി​ലെ സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ളി​ൽ ടി​വി​യും കേ​ബി​ൾ ക​ണ​ക്‌​ഷ​നും ല​ഭ്യ​മാ​ക്കി​യാ​ണ് വി​ക്ടെ​ഴ്സ് ചാ​ന​ലി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്കി​യ​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യ ഘ​ട്ട​മാ​യി ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​റു​ത്തി​പ്പാ​റ, കീ​ഴ്പ്പാ​ലൂ​ർ സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ളി​ലും തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​രു​പ്പാ​ണി സാം​സ്കാ​രി​ക നി​ല​യ​ത്തി​ലും ടി​വി​യും കേ​ബി​ൾ ക​ണ​ക്‌​ഷ​നും ല​ഭ്യ​മാ​ക്കി. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ത്ഘാ​ട​നം കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​മി​ല​ബീ​ഗം, വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ സി.​എ​സ്.​അ​ൻ​സാ​രി, ആ​ര്യ​നാ​ട്, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ്കു​മാ​ർ, സു​ധാ​ക​ർ മി​ത്ത​ൽ, എ​ൻ,എ​സ് ഹാ​ഷിം, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ല​യ​ടി പു​ഷ്പാം​ഗ​ത​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ജ​യ​മോ​ഹ​ൻ, ആ​ദി​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൊ​ൻ​പാ​റ സ​തീ​ഷ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ.​ര​തീ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ഈ ​പ​ദ്ധ​തി​ക്കാ​യി ഗാ​യി​ക കെ.​എ​സ്.​ചി​ത്ര 10 ടെ​ലി​വി​ഷ​ൻ ന​ൽ​കി​യ​താ​യും ആ​വ​ശ്യ​മു​ള്ള മു​ഴു​വ​ൻ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​ക​ളി​ലും സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ അ​റി​യി​ച്ചു.