നന്പർ പ്ലേറ്റില്ലാത്ത ത​മി​ഴ്‌​നാ​ട് ലോ​റി​ക​ൾ അ​തി​ർ​ത്തി വ​ഴി കേ​ര​ള​ത്തി​ലേ​ക്ക്
Thursday, June 4, 2020 11:23 PM IST
കാ​ട്ടാ​ക്ക​ട : അ​തി​ർ​ത്തി വ​ഴി ത​മി​ഴ്‌​നാ​ട് ലോ​റി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക്. കാ​ട്ടാ​ക്ക​ട ഉ​ൾ​പ്പ​ടെ​യു​ള്ള​പ്ര​ദേ​ശ​ങ്ങ​ളി​ൽ ലോ​റി​ക​ൾ എ​ത്തു​ന്നു​ണ്ട്. ക​ള്ളി​ക്കാ​ട്, മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ്, പു​ന്നാ​വൂ​ർ, പെ​രു​ങ്ക​ട​വി​ള തു​ട​ങ്ങി​യ ചെ​ക്ക് പോ​സ്റ്റു​ക​ൾ വ​ഴി​യാ​ണ് എ​ത്തു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു സം​സ്ഥാ​ന​ത്തേ​ക്ക് പാ​റ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ടി​പ്പ​ർ ലോ​റി​ക​ളി​ൽ പ​ല​തും ന​മ്പ​ർ​പ്ലേ​റ്റ് ഇ​ല്ലാ​തെ​യാ​ണ് അ​തി​ർ​ത്തി​പ്ര​ദേ​ശ​ത്ത് നി​ര​ത്തു​ക​ളി​ലൂ​ടെ ഓ​ടു​ന്ന​ത്. അ​മി​ത​ഭാ​ര​വു​മാ​യി അ​മി​ത​വേ​ഗ​ത്തി​ലാ​ണ് ഇ​വ സ​ഞ്ച​രി​ക്കു​ന്ന​ത്.
ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള​ട​ക്കം അ​തി​ർ​ത്തി ക​ട​ന്ന് എ​ത്തി​ത്തു​ട​ങ്ങി​യ​ത്.
ലോ​ക്ഡൗ​ണി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന​ത്തേ​ക്ക് ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു​ള്ള ടി​പ്പ​ർ ലോ​റി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. ലോ​ക്ഡൗ​ണി​നു മു​മ്പ് എ​ത്തി​യി​രു​ന്ന​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു പാ​റ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ​രു​ന്ന​ത്.
പാ​റ​പ്പൊ​ടി, ച​ല്ലി എ​ന്നി​വ​യു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ ഇ​ള​ക്കി​മാ​റ്റി​യ നി​ല​യി​ലാ​ണ് അ​തി​ർ​ത്തി​പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​യ​തി​നാ​ൽ ഇ​വ അ​പ​ക​ട​ങ്ങ​ൾ​ക്കു ശേ​ഷം നി​ർ​ത്താ​തെ ക​ട​ന്നു​പോ​യാ​ൽ ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​നം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കി​ല്ല.