ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Thursday, June 4, 2020 11:25 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ നെ​ടു​മ​ങ്ങാ​ട് മ​ഞ്ച ജെ​ടി​എ​സി​ന് സ​മീ​പം മു​ര​ളി​യു​ടെ മു​ര​ളി വി​ലാ​സം വീ​ടാ​ണ് ത​ക​ർ​ന്ന​ത്. രാ​ത്രി ഒ​രു മ​ണി​യോ​ടെ വീ​ടി​ന്‍റെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ മു​ര​ളി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഭാ​ര്യ: പു​ഷ്പ​ല​ത. മ​ക്ക​ളാ​യ മാ​ള​വി​ക, ഗോ​പി​ക എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഫ​യ​ർ ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷി​ച്ച​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്തു. മു​ര​ളി​യേ​യും കു​ടും​ബ​ത്തെ​യും സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ലേ​ക്കു മാ​റ്റി താ​മ​സി​പ്പി​ച്ചു.

എ​ല്ലാ വീ​ട്ടിലും ഫ​ല​വൃ​ക്ഷ​ തൈ

നെ​ടു​മ​ങ്ങാ​ട്: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ വീ​ടു​പ​രി​സ​ര​ങ്ങ​ളി​ലും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ല വൃ​ക്ഷ തൈ ​ന​ട്ടു ന​ല്കു​ന്നു.​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 12 ഇ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന ഫ​ല​വൃ​ക്ഷ​ത്തൈ വീ​ടു​ക​ളി​ൽ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. മാ​വ്, പ്ലാ​വ്, സ​പ്പോ​ട്ടാ, നാ​ര​ങ്ങാ, നെ​ല്ലി, മു​രി​ങ്ങ, ക​റി​വേ​പ്പി​ല, റം​ബു​ട്ടാ​ൻ തു​ട​ങ്ങി​യ തൈ​ക​ളാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ പ​റ​ഞ്ഞു.