പ​രി​സ്ഥി​തി ദി​നാ​ച​ര​ണം: സി​പി​ഐ ഓ​ര്‍​മ മ​ര​ങ്ങ​ള്‍ ന​ട്ടു
Friday, June 5, 2020 11:48 PM IST
വെ​ള്ള​റ​ട: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ വ്യ​ത്യ​സ്ത​മാ​യ പ്ര​ക്യ​തി സം​ര​ക്ഷ​ണ പ​രി​പാ​ടി​യു​മാ​യി സി​പി​ഐ വെ​ള്ള​റ​ട മ​ണ്ഡ​ല​ത്തി​ല്‍ ഓ​ര്‍​മ മ​രം ന​ട്ടു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നി​ട​യി​ല്‍ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച പ്ര​കൃ​തി സ്നേ​ഹി​ക​ളെ ഓ​ര്‍​മി​ച്ചും പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി ജീ​വി​ച്ച മ​ണ്‍​മ​റ​ഞ്ഞ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും സ്മ​ര​ണ​ക​ളു​യ​ര്‍​ത്തി​യും സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രെ​യും എ​ഴു​ത്തു​കാ​രെ​യും സ്മ​രി​ച്ചും ഇ​ന്ന​ലെ പൊ​തു​ഇ​ട​ങ്ങ​ളി​ലും മ​ണ്‍​മ​റ​ഞ്ഞ പാ​ര്‍​ട്ടി സ​ഖാ​ക്ക​ളു​ടെ വ​സ​തി​യി​ലു​മാ​ണ് ഓ​ര്‍​മ മ​രം ന​ട്ട​ത്. കോ​വി​ഡ് 19 അ​തി​ജീ​വ​ന​ത്തി​നാ​യ് പൊ​രു​തു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​കാ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​മാ​യി വെ​ള്ള​റ​ട ആ​ന​പ്പാ​റ ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ ഓ​ര്‍​മ മ​രം ന​ട്ട് മ​ണ്ഡ​ല​ത്തി​ലെ ഓ​ര്‍​മ്മ മ​രം​പ​ദ്ധ​തി സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഡ്വ. ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഗോ​പ​ന്‍ ക​ള്ളി​ക്കാ​ട്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ബ്ളോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ജാ​ത കു​മാ​രി, വാ​ഴി​ച്ച​ല്‍ ഗോ​പ​ന്‍, കൃ​ഷ്ണ പ്ര​ശാ​ന്ത്, ഇ​ട​മ​ന​ശേ​രി സ​ന്തോ​ഷ്, ബാ​ല​രാ​ജ്, ഒ. ​ഷൈ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം എ​ല്‍​സി​യി​ല്‍ അ​ന്ത​രി​ച്ച പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യി​രു​ന്ന പൂ​ഴ​നാ​ട് മ​ഹീ​ന്‍, ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, പൂ​ഴ്നാ​ട് കൃ​ഷ്ണ​ന്‍ കു​ട്ടി, പ്ലാ​മ്പ​ഴി​ഞ്ഞി പെ​രു​മ്പാം കൊ​ട് നാ​രാ​യ​ണ​പി​ള​ള എ​ന്നി​വ​രു​ടെ വ​സ​തി​യി​ലും ഓ​ര്‍​മ മ​രം ന​ട്ടു.​മ​ണ്‍​മ​റ​ഞ്ഞ കോ​ല്ല​യി​ല്‍ സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മ​റ്റി സെ​ക്ര​ട്ട​റി വി. ​യേ​ശു​ദാ​സി​ന്‍റെ വീ​ട്ടു മു​റ്റ​ത്ത് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​സ് .മ​ധു​സൂ​ധ​ന​ന്‍ നാ​യ​ര്‍ മ​രം ന​ട്ടു.