വി​വാ​ഹ​ത്തി​ന് ആ​ശം​സാ കാ​ര്‍​ഡു​ക​ള്‍​ക്കൊ​പ്പം മാ​സ്ക്കു​ക​ളും
Friday, June 5, 2020 11:51 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര :വി​വാ​ഹ​ത്തി​ന് വ​ധൂ​വ​ര​ന്മാ​ര്‍​ക്കു​ള്ള ആ​ശം​സാ​കാ​ര്‍​ഡു​ക​ള്‍​ക്കൊ​പ്പം മാ​സ്ക്കു​ക​ളും വി​ത​ര​ണം ചെ​യ്ത​ത് ശ്ര​ദ്ധേ​യ​മാ​യി. അ​ക്കാ​ഡ​മി ഫോ​ര്‍ മൗ​ണ്ട​നീ​യ​റിം​ഗ് ആ​ന്‍​ഡ് അ​ഡ്വ​ഞ്ച​റ​സ് സ്പോ​ര്‍​ട്സ് (അ​മാ​സ് കേ​ര​ള) യാ​ണ് ഈ ​വ്യ​ത്യ​സ്ത​മാ​യ രീ​തി അ​വ​ത​രി​പ്പി​ച്ച​ത്. അ​മാ​സി​ന്‍റെ പി​ആ​ര്‍​ഒ ടോ​മി​യു​ടെ വി​വാ​ഹ​ച​ട​ങ്ങി​ലാ​യി​രു​ന്നു ഈ ​കൗ​തു​ക​ക്കാ​ഴ്ച. വ​ധൂ​വ​ര​ന്മാ​ര്‍​ക്കും അ​തി​ഥി​ക​ള്‍​ക്കു​മെ​ല്ലാം മു​ഖാ​വ​ര​ണ​ങ്ങ​ളു​മാ​യി​ട്ടാ​ണ് അ​മാ​സ് അം​ഗ​ങ്ങ​ള്‍ എ​ത്തി​യ​ത്.
വ​ര​നെ​യും വ​ധു​വി​നെ​യും അ​മാ​സ് ഭാ​ര​വാ​ഹി​ക​ള്‍ മാ​സ്ക്കു​ക​ള്‍ അ​ണി​യി​ച്ചു. ലോ​ക്ക് ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു വി​വാ​ഹ​ച​ട​ങ്ങ്.