കോ​വി​ഡ് പ്ര​തി​രോ​ധം: ചി​കി​ത്സാ സാ​മ​ഗ്രി​ക​ള്‍ കൈ​മാ​റി
Tuesday, June 30, 2020 11:38 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ടെ​ക്നോ​പാ​ര്‍​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടാ​റ്റ എ​ല്ല​ക്സി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തി​രു​വ​ന​ന്ത​പു​രം ശാ​ഖ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 17 ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ സാ​മ​ഗ്രി​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സം​ഭാ​വ​ന ചെ​യ്തു. ടാ​റ്റ എ​ല്ല​ക്സി സി​എ​സ്ആ​ര്‍ മേ​ധാ​വി വി. ​ശ്രീ​കു​മാ​ര്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്. ഷ​ര്‍​മ്മ​ദി​ന് ജീ​വ​ന്‍ ര​ക്ഷാ ഔ​ഷ​ധ​ങ്ങ​ള്‍, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ കൈ​മാ​റി. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ജീ​വ​ന്‍ ര​ക്ഷാ ഔ​ഷ​ധ​ങ്ങ​ള്‍, 1500 പി​പി​ഇ കി​റ്റു​ക​ള്‍, 1500 എ​ന്‍ 95 മാ​സ്കു​ക​ള്‍, 300 ‍ മാ​സ്കു​ക​ള്‍, 4500 ഹൈ ​പ്രൊ​ട്ട​ക്ഷ​ന്‍ ഏ​പ്ര​ണ്‍, പ​ള്‍​സ് ഓ​ക്സീ​മീ​റ്റ​റു​ക​ള്‍, വെ​ന്‍റിലേ​റ്റ​ര്‍ ട്യൂ​ബു​ക​ള്‍, 2000 ഇസി​ജി ലീ​ഡ്സ്, ഗ്ലൂ​ക്കോ​സ് സ്ട്രി​പ്പു​ക​ള്‍ എ​ന്നി​വ​യാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്.

ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​രാ​യ ഡോ. ​ജോ​ബി ജോ​ണ്‍, ബി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, എ​ആ​ര്‍​എം​ഒ ഡോ. ​ഷി​ജു മ​ജീ​ദ്, ഡോ. ​അ​ര​വി​ന്ദ്, സെ​ന്‍​ല കു​മാ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.