കാ​ഞ്ഞി​രം​കു​ളം ലൂ​ർ​ദ്പു​രം സ്കൂ​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ ആ​ദ്യ സം​ഘം മടങ്ങി
Friday, July 3, 2020 11:53 PM IST
വി​ഴി​ഞ്ഞം: കാ​ഞ്ഞി​രം​കു​ളം ലൂ​ർ​ദ്പു​രം സ്കൂ​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ ആ​ദ്യ സം​ഘം ഇ​ന്ന​ലെ ക്യാ​മ്പ് വി​ട്ടു. ദു​ബൈ​യി​ൽ നി​ന്ന് ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ൽ വ​ന്ന​വ​രാ​ണ് ഇ​വ​രി​ൽ ഏ​റെ​യും പേ​ർ.​പ​ക​രം മു​പ്പ​ത് പേ​ർ വ​ന്നു ചേ​ർ​ന്നു.​
പു​ല്ലു​വി​ള, കോ​ട്ടു​കാ​ൽ, പൂ​വാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ലു​ള്ള 52 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​തി​നാ​ല് ദി​വ​സ​ത്തെ നി​രീ​ക്ഷ​ണം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​വി​ടെ​ക്യാ​മ്പ് തു​ട​ങ്ങി മൂ​ന്നാം നാ​ൾ ഒ​രാ​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത് ആ​ശ​ങ്ക​യ്ക്കി​ടെ വ​രൂ​ത്തി​യെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യ​ത് ആ​ശ്വാ​സ​മാ​യി. നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ അ​വ​ഗ​ണി​ച്ച് പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രു​ടെ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് ലൂ​ർ​ദ്പു​ര​ത്ത് കേ​ന്ദ്രം തു​ട​ങ്ങി​യ​ത്.​ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ക​രിം​കു​ളം പു​ല്ലു​വി​ള​യി​ൽ നി​ന്നു​ള്ള നാ​ല്പ​ത് പേ​രും ഇ​ന്ന​ലെ ക്യാ​മ്പ് വി​ട്ടു. ഇ​വി​ടെ അ​ധി​ക​മാ​യി ഇ​ന്ന​ലെ എ​ട്ട് പേ​ർ എ​ത്തി. ക്യാ​മ്പ് നി​രീ​ക്ഷ​ണം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​നി​യും പ​തി​നാ​ല് ദി​വ​സം ക​ഴി​ഞ്ഞേ ഇ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​തി​നി​ട​യി​ൽ കു​മ​രി​ച​ന്ത​യി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ മീ​ൻ വി​ല്പ​ന​ക്കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ തീ​ര​ദേ​ശ​വും സം​ശ​യ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. വി​ഴി​ഞ്ഞം മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ചി​ല മീ​ൻ വി​ൽ​പ്പ​ന​ക്കാ​ർ കു​മ​രി​ച​ന്ത​യി​ൽ നി​ര​ന്ത​രം എ​ത്തി​യി​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ല​രും സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.