നെ​ടു​മ​ങ്ങാ​ട്ടെ അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ നി​ന്ന് ക​ര്‍​ഷക​ര്‍​ക്ക് പ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Tuesday, July 7, 2020 11:55 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട്ടെ അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി​യും കാ​ര്‍​ഷി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യെ​ത്തു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് അ​ഞ്ചു​മാ​സ​ക്കാ​ല​മാ​യി പ​ണം കി​ട്ടു​ന്നി​ല്ലെ​ന്ന് പ​രാ​തി.​സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​ചെ​യ്തി​രു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് മാ​ർ​ക്ക​റ്റി​ൽ നി​ന്നും പ​ണം കി​ട്ടാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ര്‍​ഷ​ക​ര്‍​ക്ക് പ​ണം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​തി​ന​കം ര​ണ്ടു​സ​മ​ര​ങ്ങ​ള്‍ മാ​ർ​ക്ക​റ്റ് പ​ടി​ക്ക​ല്‍ ന​ട​ന്നു ക​ഴി​ഞ്ഞു. മാ​ര്‍​ക്ക​റ്റ് ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല​യി​ല്‍ ക​ര്‍​ഷ​ക​ര്‍ എ​ന്ന വ്യാ​ജേ​ന ക​ട​ന്നു​കൂ​ടി​യി​രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.​പാ​ട്ട​കൃ​ഷി ന​ട​ത്തു​ന്ന 200ല​ധി​കം ക​ര്‍​ഷ​ക​രാ​ണ് ആ​റു​മാ​സ​ക്കാ​ല​മാ​യി പ​ണം കി​ട്ടാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. ജ​നു​വ​രി അ​വ​സാ​ന​മാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ പ​ണം കി​ട്ടി​യ​തെന്ന് കർഷകർ പറയുന്നു. തു​ട​ര്‍​ന്നി​ങ്ങോ​ട്ട് ചി​ല്ലി​ക്കാ​ശു​പോ​ലും ഹോ​ര്‍​ട്ടി​കോ​ര്‍​പ്സ് ന​ല്‍​കി​യി​ട്ടി​ല്ല. മു​ന്‍​കു​ടി​ശി​ഖ ഇ​ന​ത്തി​ലും ക​ര്‍​ഷ​ക​ര്‍​ക്ക് പ​ണം കി​ട്ടാ​നു​ണ്ട്.
നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട താ​ലൂ​ക്കു​ക​ളി​ലെ 2000ല​ധി​കം ക​ര്‍​ഷ​ക​ര്‍ ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണ​ന​ത്തി​ന് എ​ത്തി​ച്ചി​രു​ന്ന കേ​ന്ദ്ര​മാ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ട് അ​ന്താ​രാ​ഷ്ട്രാ​മാ​ര്‍​ക്ക​റ്റ്. അ​ടി​സ്ഥാ​ന​വി​ല​നി​ശ്ച​യി​ച്ച് ലേ​ലം ന​ട​ത്തി​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് പ​ണം ന​ല്‍​കു​ന്ന​ത്. മൂ​ന്നു​ച​ന്ത ക​ഴി​യു​ന്ന​തോ​ടെ പ​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​വി​ടെ ശേ​ഖ​രി​ക്കു​ന്ന പ​ച്ച​ക്ക​റി ഹോ​ര്‍​ട്ടി​കോ​ര്‍​പ്സി​നാ​ണ് കൈ​മാ​റു​ന്ന​ത്. ഈ ​പ​ണ​മാ​ണ് ആ​റു​മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഓ​രോ ക​ര്‍​ഷ​ക​ര്‍​ക്കും 60,000രൂ​പ മു​ത​ല്‍ നാ​ലു​ല​ക്ഷം രൂ​പ വ​രെ കി​ട്ടാ​നു​ണ്ട്. കോ​വി​ഡും ലോ​ക്ക്ഡൗ​ണും വ​ന്ന​തോ​ടെ കൈ​യി​ല്‍ ചി​ല്ലി​ക്കാ​ശി​ല്ലാ​തെ കു​ടും​ബം പു​ല​ര്‍​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ത​ങ്ങ​ളെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ഹോ​ര്‍​ട്ടി​കോ​ര്‍​പ്സ് കൃ​ത്യ​മാ​യി പ​ണം ന​ല്‍​കു​ന്നി​ല്ലെ​ന്നാ​ണ് മാ​ര്‍​ക്ക​റ്റ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.