കു​ര്യാ​ത്തി, വാ​ലൂ​ക്കോ​ണം, കു​ള​പ്പ​ട വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Monday, July 13, 2020 11:29 PM IST
നെ​ടു​മ​ങ്ങാ​ട് : ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീക​രി​ച്ചു.
ക​ന്‍റോ​ൺ​മെ​ന്‍റ്, ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​രാ​യ ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​ക്കു​ന്നു.
നേ​ര​ത്തേ രോ​ഗം സ്ഥിരീ​ക​രി​ച്ച എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ പ​രി​ശോ​ധ​ന​യാ​വും ആ​ദ്യം ന​ട​ത്തു​ക.
പു​തു​താ​യി ര​ണ്ടു​പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ര്യാ​ത്തി, വാ​ലൂ​ക്കോ​ണം, കു​ള​പ്പ​ട എ​ന്നീ വാ​ർ​ഡു​ക​ളി​ൽ കൂ​ടി ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. മു​ൻ​പ് പു​ളി​മൂ​ട്, ചി​റ്റു​വീ​ട്, മു​മ്പാ​ല എ​ന്നീ വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു നി​യ​ന്ത്ര​ണം. സ്ര​വ​പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കാ​ട്ടാ​ക്ക​ട​യി​ൽ
ക​ടു​ത്ത
നി​യ​ന്ത്ര​ണ​ങ്ങ​ൾ
കാ​ട്ടാ​ക്ക​ട : താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ കാ​ട്ടാ​ക്ക​ട​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​നും ഇ​ന്ന​ലെ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗം തീ​രു​മാ​നി​ച്ചു.
കാ​ട്ടാ​ക്ക​ട​യ്ക്ക് അ​ടു​ത്തു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം കൂ​ടി​യ​ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ട​ക്കാ​യി കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.​വ​ഴി​യോ​ര​ക​ച്ച​വ​ടം പൂ​ർ​ണമാ​യും താ​ത്ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.
പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടാ​ക്ക​ട ച​ന്ത തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​ഴി​യോ​ര​ക​ച്ച​വ​ടം പൂ​ർ​ണ്ണ​മാ​യും ച​ന്ത​യ്ക്കു​ള്ളി​ൽ ക്ര​മീ​ക​രി​ക്കും ഐ.​ബി.സ​തീ​ഷ് എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​മാ​ർ, കാ​ട്ടാ​ക്ക​ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ , ജ​ന​പ്ര​തി​നി​ധി​ക​ൾ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .