ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചു
Monday, July 13, 2020 11:30 PM IST
നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി പു​തി​യ മ​ന്ദി​രം നി​ർ​മ്മി​ക്കു​ന്ന​തി​ന് തു​ക അ​നു​വ​ദി​ച്ചു. കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 36 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഇ​രു നി​ല​ക​ളി​ലാ​യി നി​ർ​മാ​ണം.
സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കി ര​ണ്ട് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് പു​തി​യ ഓ​ഫീ​സ് റൂം ​എ​ന്നി​വ താ​ഴ​ത്തെ നി​ല​യി​ൽ നി​ർ​മി​ക്കും. മു​ക​ളി​ല​ത്തെ നി​ല​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള വി​ശ്ര​മ മു​റി​യും നി​ർ​മി​ക്കും. ഡി​പ്പോ​യു​ടെ വി​ക​സ​ന​ത്തി​നാ​യി 36 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തെ​ന്നും ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.