വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു; ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ
Saturday, August 1, 2020 11:34 PM IST
കാ​ട്ടാ​ക്ക​ട : കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത നേ​രി​ടു​ന്ന വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​വൂ. ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക് ഡൗ​ൺ. ശ​നി​യാ​ഴ്ച​ക​ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കു മാ​ത്രം പ്ര​വ​ർ​ത്തി​ക്കാം. നാ​ളെ മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം.

വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജാ​ഗ്ര​താ സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​യ​ന്ത്ര​ണ കാ​ല​യ​ള​വി​ൽ വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ൽ ആ​ൾ​ക്കൂ​ട്ടം, വ​ഴി​യോ​ര ക​ച്ച​വ​ടം, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വ​യൊ​ന്നും അ​നു​വ​ദി​ക്കി​ല്ല. ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്‌​സ​ൽ സ​ർ​വീ​സ് മാ​ത്ര​മേ പാ​ടു​ള്ളൂ.

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​വാ​ൻ പാ​ടി​ല്ല. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ടോ​ക്ക​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം. ഓ​ട്ടോ​റി​ക്ഷ​ക​ൾ ഡ്രൈ​വ​ർ​ക്ക് പ്ര​ത്യേ​ക ക്യാ​ബി​ൻ തി​രി​ച്ച് രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ സ​വാ​രി ന​ട​ത്താം. വ്യാ​ഴാ​ഴ്ച മു​ത​ൽ ക്യാ​ബി​ൻ തി​രി​ച്ചി​ട്ടി​ല്ലാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല.

ദി​നം​പ്ര​തി രോ​ഗി​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ, പോ​ലീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ജാ​ഗ്ര​താ സ​മി​തി അ​ടി​യ​ന്തി​ര യോ​ഗം ചേ​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ശ്ച​യി​ച്ച​ത്. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 25 പേ​ർ​ക്കാ​ണ് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ 11 പേ​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​മു​ക്തി നേ​ടി. 14പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ വി​ള​പ്പി​ൽ​ശാ​ല, പു​ളി​യ​റ​ക്കോ​ണം, ചൊ​വ്വ​ള്ളൂ​ർ വാ​ർ​ഡു​ക​ൾ നി​ല​വി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണ്. നേ​മം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കാ​ട്ടാ​ക്ക​ട ത​ഹ​സി​ൽ​ദാ​ർ ശ്രീ​കു​മാ​ര​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ലി​സ​ബ​ത്ത് ചീ​ര​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സു​ശീ​ൽ കു​മാ​ർ, വി​ള​പ്പി​ൽ സി​ഐ സ​ജി​മോ​ൻ, മെ​മ്പ​ർ​മാ​രാ​യ ആ​ർ.​ബി ബി​ജു ദാ​സ്, സി.​എ​സ് അ​നി​ൽ, എ​ഡ്വി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.