ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ അ​ടു​ക്ക​ള​യി​ൽ മു​ർ​ഖ​ൻ പാ​മ്പ്
Sunday, August 2, 2020 11:40 PM IST
നെ​ടു​മ​ങ്ങാ​ട്: സ​ർ​ക്കാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ അ​ടു​ക്ക​ള​യി​ൽ മു​ർ​ഖ​ൻ പാ​മ്പ് ക​യ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് സാ​രാ​ഭാ​യി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലാ​ണ് സം​ഭ​വം.​ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലെ വോ​ള​ന്‍റി​യ​ർ രാ​ജീ​വ് പാ​ന്പി​നെ പി​ടി​കൂ​ടി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.
ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്താ​യി​ട്ടാ​ണ് വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ വൃ​ത്തി​യാ​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ത്തി​യ​ത്.
ഇ​തി​നി​ടെ ആ​ഹാ​രം ക​ഴി​ക്കാ​ൻ എ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ അ​ടു​ക്ക​ള​യി​ൽ പാ​മ്പി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് വോ​ള​ന്‍റി​യ​ർ രാ​ജീ​വ് പാ​മ്പി​നെ പി​ടി​കൂ​ടി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​ത്.