ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Tuesday, August 4, 2020 11:24 PM IST
നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗ​ണ​പ​തി​യാം​കു​ഴി സ്വ​ദേ​ശി (48), ചൂ​ഴ സ്വ​ദേ​ശി​നി (46), പ​ള്ളി​വേ​ട്ട സ്വ​ദേ​ശി (30) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് ആ​ര്യ​നാ​ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​രാ​ധി​ക പ​റ​ഞ്ഞു. ഇ​തി​ൽ ര​ണ്ടു പേ​ർ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഗ​ണ​പ​തി​യാം​കു​ഴി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. നേ​ര​ത്തെ പ​റ​ണ്ടോ​ട് മേ​ഖ​ല​യി​ൽ 10 പേ​ർ​ക്കും ആ​ര്യ​നാ​ട് പ്ര​ദേ​ശ​ത്ത് ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ ഒ​ന്പ​തു പേ​ർ​ക്കും രോ​ഗം സ്ഥീ​രി​ക​രി​ച്ചി​രു​ന്നു.

ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ 89 കോ​വി​ഡ് രോ​ഗി​ക​ൾ

ക​ള്ളി​ക്കാ​ട്: ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ അ​ഞ്ച്പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി.54​പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് നെ​യ്യാ​ർ​ഡാം വാ​ർ​ഡി​ലെ അ​ഞ്ച്പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 89ആ​യി. 1700ൽ​പ്പ​രം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്,വൈ​സ് പ്ര​സി​ഡ​ന്‍റ്,ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. നെ​യ്യാ​ർ​ഡാം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ 100 പേ​ർ​ക്ക് കി​ട​ക്കാ​വു​ന്ന ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.