പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പു​ത്സ​വം ന​ട​ത്തി
Thursday, August 6, 2020 11:48 PM IST
പോ​ത്ത​ൻ​കോ​ട് : തോ​ന്ന​യ്ക്ക​ൽ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പു​ത്സ​വം ന​ട​ത്തി. വി​ള​വെ​ടു​പ്പ് പ്ര​ധാ​ന അ​ധ്യാ​പി​ക ന​സീ​മ ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്എം​സി ചെ​യ​ർ​മാ​ൻ ജി.​സ​ജി,പി​ടി​എ.​പ്ര​സി​ഡ​ന്‍റ് രാ​ജ​ശേ​ഖ​ര​ൻ​നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​അ​രു​ൺ, സ​ന്തോ​ഷ്തോ​ന്ന​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ത​ക്കാ​ളി, വ​ഴു​ത​ന, മു​ള​ക് എ​ന്നി​വ​യാ​ണ് വി​ള​വെ​ടു​ത്ത​ത്. സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി സ്കൂ​ളി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് പി​ടി​എ​ക​മ്മി​റ്റി പ​ച്ച​ക്ക​റി കൃ​ഷി​യെ ഏ​റ്റെ​ടു​ത്ത​ത്.​സ്കൂ​ൾ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ൾ മാ​ർ​ക്ക​റ്റി​ൽ കൊ​ടു​ത്തു. പ​ച്ച​ക്ക​റി വി​റ്റ് കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ട് പ​ച്ച​ക്ക​റി തോ​ട്ടം വി​പു​ല​മാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജ​ശേ​ഖ​ര​ൻ​നാ​യ​ർ പ​റ​ഞ്ഞു.