ഓ​ണ്‍​ലൈ​ൻ എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം ന​ട​ത്തി
Saturday, August 8, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ബ​ൻ​ഡ​ന്‍റ് ലൈ​ഫ് ഇ​ന്ത്യ, ബൈ​ബി​ൾ സൊ​സൈ​റ്റി, പ്ര​യ​ർ പാ​ർ​ട്ണേ​ഴ്സ് ഫെ​ലോ​ഷി​പ്പ്, സെ​ന്‍റ് പോ​ൾ​സ് മി​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി.
മ​ഹാ​മാ​രി​യു​ടെ ന​ടു​വി​ൽ ഭ​യ​ത്തെ അ​ക​റ്റി ക​രു​ത​ലി​ന്‍റെ വ​ല​യം തീ​ർ​ക്കു​വാ​ൻ സ​ഭാ സ​മൂ​ഹ​ങ്ങ​ൾ​ക്കും എ​ക്യു​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും ക​ഴി​യ​ണ​മെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

എ​ബ​ൻ​ഡ​ന്‍റ് ലൈ​ഫ് ഇ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ഷെ​വ. ഡോ.​കോ​ശി എം. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഏ​ഷ്യാ സി​എം​എ​സ് ചെ​യ​ർ​മാ​ൻ റ​വ.​ഡോ. വി​നോ​ദ് വി​ക്ട​ർ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സ​ഖ​റി​യ ക​ള​രി​ക്കാ​ട്, ബൈ​ബി​ൾ സൊ​സൈ​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​വ. മാ​ത്യു സ്ക​റി​യ, പ്രെ​യ​ർ പാ​ർ​ട്ണേ​ഴ്സ് ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ.​ടി.​ജെ. അ​ല​ക്സാ​ണ്ട​ർ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ എം.​ജി. ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.