കോ​വി​ഡി​നെതി​രെ പോ​രാ​ടാ​ൻ പ്ര​തി​ജ്ഞ​യു​മാ​യി നാ​ട് ഒ​ന്നി​ച്ചു
Tuesday, August 11, 2020 11:37 PM IST
കാ​ട്ടാ​ക്ക​ട : കോ​വി​ഡി​ന് എ​തി​രെ പോ​രാ​ടാ​ൻ പ്ര​തി​ജ്ഞ​യു​മാ​യി വ്യാ​പാ​രി​ക​ളും, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ഒാ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും പൊ​തു ജ​ന​ങ്ങ​ളും. ഒ​പ്പം നി​ന്ന് കാ​ട്ടാ​ക്ക​ട പോ​ലീ​സും. കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​നി​ലാ​ണ് ഇ​ത്ത​ര​മൊ​രു കോ​വി​ഡ് കൂ​ട്ടാ​യ്മ ഒ​രു​ങ്ങി​യ​ത്.

ജാ​ഗ്ര​ത​യോ​ടെ ഒ​ന്നി​ച്ചു പൊ​രു​താ​നും സ​മൂ​ഹ ന​ന്മ​ക്കാ​യി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും, വ്യാ​പ​നം ത​ട​യാ​നും ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക്ക് ധ​രി​ക്കാ​നും കൈ​ക​ൾ ശു​ചീ​ക​രി​ക്കാ​നും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​നും , അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു സ്വ​യം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള പ്ര​തി​ജ്ഞ​യാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​ത്.

കാ​ട്ടാ​ക്ക​ട​യി​ലെ വ്യാ​പാ​രി​ക​ളും, വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ഒാ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും പൊ​തു ജ​ന​ങ്ങ​ളും ഉ​ൾ​പ്പ​ടെ ദൃ​ഢ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ക്ക​ട ഇ​ൻ​സ്പെ​ക്ട​ർ​ഡി. ബി​ജു​കു​മാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് യ​ഹി​യ മു​ഹ​മ്മ​ദ് ആ​ണ് സ​ത്യ വാ​ച​കം ചൊ​ല്ലി കൊ​ടു​ത്ത​ത്.