കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ എ​ല്ലാ​വ​രും നെ​ഗ​റ്റീ​വ്
Tuesday, August 11, 2020 11:40 PM IST
നേ​മം : ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നൂ​റ്റി​യ​ഞ്ചു​പേ​രി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ എ​ല്ലാ​വ​രും നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ക​ർ​ഷ​ക​ൻ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന. ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യി​രു​ന്ന​വ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​ന്ധു​ക്ക​ളാ​യ അ​ഞ്ച് പേ​ർ​ക്ക് രോ​ഗം നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഈ ​അ​ഞ്ചു​പേ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന തൊ​ണ്ണൂ​റു​പേ​രി​ലും വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലെ പ​തി​ന​ഞ്ചു​പേ​രി​ലു​മാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ലെ ഓ​ഫീ​സ് വാ​ർ​ഡ് ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ലാ​ണ് . ക​ല്ലി​യൂ​ർ ക​മു​ക​റ​ത്ത​ല വി​ഷ്ണു​ഭ​വ​നി​ൽ ജ​യാ​ന​ന്ദ​ൻ (53) ആ​ണ് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 26 ന് ​പ​നി, ത​ല​വേ​ദ​ന,ശ്വാ​സം​മു​ട്ട​ൽ എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ രോ​ഗം വ്യാ​പ​ക​മാ​കാ​തി​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പും നേ​മം പോ​ലീ​സും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.