മ​തി​ൽ ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Wednesday, August 12, 2020 11:36 PM IST
വി​ഴി​ഞ്ഞം: വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലും ബാ​ത്ത് റൂ​മി​ന്‍റെ ചു​മ​രും ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വി​ഴി​ഞ്ഞം ക​രിം പ​ള്ളി​ക്ക​ര സ്വ​ദേ​ശി സ്റ്റാ​ൻ​സി​ലാ​സ് ( 70 ) ആ​ണ് പ​രി​ക്കേ​റ്റ​ത് .കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വി​ഴി​ഞ്ഞം പു​തി​യ പാ​ല​ത്തി​ന് സ​മീ​പം സെ​ബാ​സ്റ്റ്യ​ൻ എ​ന്ന​യാ​ളി​ന്‍റെ മ​തി​ലും ശു​ചി​മു​റി​യു​ടെ ചു​മ​രു​മാ​ണ് ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ​ത്. ഈ ​സ​മ​യ​ത്ത് ഇ​തു​വ​ഴി പോ​കു​ക​യാ​യി​രു​ന്ന സ്റ്റാ​ൻ​സി​ലാ​സി​ന്‍റെ കാ​ലി​ലേ​ക്ക് സ്ലാ​ബ് തെ​റി​ച്ച് വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. റോ​ഡി​ൽ നി​ന്നും 15 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ നി​ന്ന മ​തി​ൽ റോ​ഡി​ലേ​ക്ക് വീ​ഴു​മ്പോ​ൾ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

സ്ഥ​ല​ത്തെ​ത്തി​യ വി​ഴി​ഞ്ഞം സി​ഐ എ​സ്.​ബി.​പ്ര​വീ​ൺ,എ​സ്ഐ​മാ​രാ​യ ആ​ർ.​ര​ജീ​ഷ്, കെ.​ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സും വി​ഴി​ഞ്ഞം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ.​അ​ജ​യു​ടെ നേ​ത്യ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് റോ​ഡി​ൽ വീ​ണ കോ​ൺ​ക്രീ​റ്റ് മു​റി​ച്ച് മാ​റ്റി​യാ​ണ് ഇ​ത് വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.