ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം : നാ​ലു പേ​ർ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് സ​മ്മ​തം അറി​യി​ച്ചു
Wednesday, September 16, 2020 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നു​ണ​പ​രി​ശോ​ധ​ന​യ​ക്ക് ത​യാ​റെ​ന്ന് നാ​ലു പേ​ർ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ അ​റി​യി​ച്ചു.
സി​ബി​ഐ സ​മ​ർ​പ്പി​ച്ച എ​ഫ്ഐ​ആ​റി​ലെ ഏ​ക​പ്ര​തി​യും ബാ​ല​ഭാ​സ്ക​റി​ന്‍റെ ഡ്രൈ​വ​റു​മാ​യ അ​ർ​ജു​ൻ, മാ​നേ​ജ​ർ​മാ​രാ​യ വി​ഷ്ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ​ൻ ത​ന്പി, ക​ലാ​ഭ​വ​ൻ സോ​ബി എ​ന്നി​വ​രു​ടെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ബി​ഐ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഈ ​അ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. അ​നു​സ​രി​ച്ച് നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​വ​രു​ടെ സ​മ്മ​തം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​തി​ന് അ​നു​മ​തി ന​ൽ​കു​വാ​ൻ കോ​ട​തി​ക്ക് നി​യ​മ​പ​ര​മാ​യി സാ​ധി​ക്കു​ക​യു​ള്ളു. ഇ​ക്കാ​ര്യം നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടു​ത്തു​വാ​ൻ ഇ​വ​ർ നാ​ലു പേ​ർ​ക്കും കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചി​രു​ന്നു. ഇ​ത് അ​നു​സ​രി​ച്ചാ​ണ് ഇ​വ​ർ ഇ​ന്ന​ലെ കോ​ട​ത​യി​ൽ നേ​രി​ട്ടെ​ത്തി സ​മ്മ​തം അ​റി​യി​ച്ച​ത്.
2018 സെ​പ്റ്റം​ബ​ർ 25ന് ​പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തൃ​ശൂ​ർ വ​ട​ക്കും​നാ​ഥ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ തി​രു​വ​ന​ന്ത​പു​രം പ​ള്ളി​പ്പു​റം സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു സ​മീ​പ​ത്തു വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബാ​ല​ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​ക്കും ഡ്രൈ​വ​ർ അ​ർ​ജു​നും പ​രി​ക്കേ​റ്റി​രു​ന്നു. 2018 സെ​പ്റ്റം​ബ​ർ 25ന് ​മം​ഗ​ലാ​പു​രം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ന്നു കാ​ട്ടി ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് സി​ബി​ഐ​ക്കു വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 12 നാ​ണ് കേ​സ്് സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ന്ന​ത്.