ഗ്ര​ന്ഥ​ശാ​ല ദി​നാ​ച​ര​ണം
Monday, September 21, 2020 12:00 AM IST
വെ​ള്ള​റ​ട: ഗ്ര​ന്ഥ​ശാ​ല ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍​ക്ക് പൂ​ഴ​നാ​ട് നീ​രാ​ഴി​കോ​ണം ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല​യി​ല്‍ തു​ട​ക്ക​മാ​യി .
ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പൂ​ഴ​നാ​ട് ഗോ​പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം സി.​കെ. ഹ​രി​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ര്‍​ന്ന ഗ്ര​ന്ഥ​ഥ​ശാ​ല പ്ര​വ​ര്‍​ത്ത​ക​രാ​യ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍ ,അ​ഡ്വ.​കെ.​പി. ര​ണ​ദി​വെ ,മം​ഗ​ല​യ്ക്ക​ല്‍ ശ​ശി ,ഗീ​ത എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍​ആ​ദ​രി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി .പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത ജോ​സ​ഫ്,പ്ര​ഭു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്ര​ന്ഥ​ശാ​ല ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ര്‍ 14 വ​രെ നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.