മാ​ലി​ന്യം ക​ല​ര്‍​ന്ന മ​ണ്ണ് റോ​ഡി​ൽ: ടി​പ്പ​ര്‍ ലോ​റി​ക​ള്‍ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Monday, September 21, 2020 11:07 PM IST
വെ​ള്ള​റ​ട: മാ​ലി​ന്യം ക​ല​ര്‍​ന്ന മ​ണ്ണ് റോ​ഡു​വ​ക്കി​ല്‍ നി​ക്ഷേ​പി​ച്ചു ടി​പ്പ​ർ ലോ​റി​ക​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.
ഇ​ന്ന​ലെ രാ​വി​ലെ ആ​റാ​ട്ട്കു​ഴി​യി​ലാ​ണ് മാ​ലി​ന്യം ക​യ​റ്റി​യ നാ​ലു ടി​പ്പ​ര്‍ ലോ​റി​ക​ള്‍ ത​ട​ഞ്ഞി​ട്ട​ത്. കോ​വി​ല്ലൂ​രി​ല്‍ റോ​ഡ് പ​ണി​ക്കേു​വേ​ണ്ടി നീ​ക്കം ചെ​യ്ത മാ​ലി​ന്യ​മാ​ണ് റോ​ഡ് വ​ക്കി​ല്‍ നി​ക്ഷേ​പി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ടി​പ്പ​ര്‍ ലോ​റി​ക​ള്‍ ത​ട​ഞ്ഞി​ട്ട​തി​നെ തു​ട​ര്‍​ന്ന് ക​രാ​റു​കാ​ര​ന്‍ സ്ഥ​ല​ത്തെ​ത്തി മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​മെ​ന്നും മാ​ലി​ന്യ​ങ്ങ​ൾ റോ​ഡു​വ​ക്കി​ല്‍ നി​ക്ഷേ​പി​ക്കി​ല്ല​ന്ന ഉ​റ​പ്പാ​ലാ​ണ് ലോ​റി​ക​ള്‍ വി​ട്ടു​കൊ​ടു​ത്ത​ത്.