പൊ​തു​വി​ത​ര​ണ രം​ഗ​ത്തു​ണ്ടാ​യ​ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റം: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍
Thursday, September 24, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണു​ണ്ടാ​യ​തെ​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. സം​സ്ഥാ​ന​ത്തെ എ​ല്ലാ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും വ​രു​ന്ന നാ​ലു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് ന​ല്‍​കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​കോ​വി​ഡ് കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് സ​ര്‍​ക്കാ​ര്‍ മ​ന​സി​ലാ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്‍റെ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പൊ​തു​വി​ത​ര​ണ​രം​ഗം അ​ഴി​മ​തി മു​ക്ത​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ആ​ധു​നി​ക സ​ങ്കേ​ത​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു റേ​ഷ​ന്‍ വി​ത​ര​ണം എ​ല്ലാ​വ​രി​ലും കൃ​ത്യ​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യെ​ന്നും ഇ​തു മാ​തൃ​കാ​പ​ര​മാ​യ നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​
ആ​ന​യ​റ ഭ​ജ​ന​മ​ഠം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ കെ.​ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ഖി ര​വി​കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​ശോ​ഭ റാ​ണി, എം.​എ. ക​രി​ഷ്മ, ഹി​മ സി​ജി, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ജ​ല​ജ, ജി.​എ​സ്.​റാ​ണി, സ​പ്ലൈ​കോ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ വി. ​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.