ഭാ​ര​ത് ഭ​വ​ൻ ന​വ​മാ​ധ്യ​മ സ​ർ​ഗ​വേ​ദി​ൽ ഇ​ന്ന് എ​സ്പിബി അ​നു​സ്‌​മ​ര​ണം
Tuesday, September 29, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ​ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര രം​ഗ​ത്തെ ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​വു​മാ​യ പ​ത്മ​ഭൂ​ഷ​ൺ എ​സ്. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ ഭാ​ര​ത് ഭ​വ​നും പ്രേം ​ന​സീ​ർ സു​ഹൃ​ദ് സ​മി​തി​യും സം​യു​ക്ത​മാ​യി അ​നു​സ്മ​രി​ക്കു​ന്നു. ഭാ​ര​ത് ഭ​വ​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ര​വി മേ​നോ​ൻ, എ​സ്പി​ബി​യു​ടെ ആ​ത്മ സു​ഹൃ​ത്തും നോ​വ​ലി​സ്റ്റു​മാ​യ കെ. ​പ്ര​ദീ​പ് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. എ​സ്പി​ബി പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ പ​തി​ന​ഞ്ചോ​ളം ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി പ്ര​ശ​സ്ത ഗാ​യ​ക​ർ ഒ​രു​ക്കു​ന്ന സം​ഗീ​താ​ർ​ച്ച​ന ഈ ​ക​ട​ലും മ​റു ക​ട​ലും എ​ന്ന പേ​രി​ൽ -സ​വി​ശേ​ഷ ശൈ​ലി​യി​ൽ അ​ര​ങ്ങേ​റും. ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ സാം​സ്‌​കാ​രി​ക മ​ന്ത്രി​യു​ടെ​യും, ഭാ​ര​ത് ഭ​വ​ന്‍റെ​യും ഫെ​യ്‌​സ്ബു​ക്ക് പേ​ജു​ക​ളി​ൽ ത​ത്സ​മ​യ​ം ല​ഭ്യ​മാ​കും.