സ്റ്റേ​റ്റ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ ഇ​ന്നു​മു​ത​ൽ പി​ഴ ഈ​ടാ​ക്കും
Thursday, October 1, 2020 12:15 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്റ്റേ​റ്റ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ലെ പി​ഴ​സം​ഖ്യ ഒ​ഴി​വാ​ക്കി​യി​രു​ന്ന​തി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. ഇ​നി മു​ത​ൽ റി​ട്ടേ​ൺ ചെ​യ്യു​ന്ന പു​സ്ത​ക​ങ്ങ​ൾ​ക്കും മാ​ർ​ച്ച് 21 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള പി​ഴ​സം​ഖ്യ ഒ​ഴി​വാ​ക്കും. ഒ​ക്‌​ടോ​ബ​ർ ഒ​ന്ന് മു​ത​ലു​ള്ള പി​ഴ​സം​ഖ്യ പൂ​ർ​ണ​മാ​യും ഈ​ടാ​ക്കും.

ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യി​രി​ക്കും. ലൈ​ബ്ര​റി പ്ര​വേ​ശ​നം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

റ​ഫ​റ​ൻ​സ് ഹാ​ളും പ​ത്ര​വാ​യ​നാ മു​റി​ക​ളും തു​റ​ക്കി​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് 10 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യും 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ​യും ലൈ​ബ്ര​റി​യി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ഐ​ഡി കാ​ർ​ഡ​ല്ലാ​തെ പു​സ്ത​ക​ങ്ങ​ൾ റി​ട്ടേ​ൺ ചെ​യ്യാം.

പു​സ്ത​ക​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ന് ഐ​ഡി കാ​ർ​ഡ് വേ​ണം. ഷെ​ൽ​ഫി​ൽ നി​ന്നും നേ​രി​ട്ട് പു​സ്ത​ക​ങ്ങ​ൾ എ​ടു​ക്കാ​ൻ അം​ഗ​ങ്ങ​ളെ അ​നു​വ​ദി​ക്കി​ല്ല. ആ​വ​ശ്യ​പ്പെ​ടു​ന്ന പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. ലൈ​ബ്ര​റി വെ​ബ്‌​സൈ​റ്റി​ൽ പു​സ്ത​ക​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഇ-​മെ​യി​ൽ മു​ഖേ​ന​യോ വാ​ട്‌​സാ​പ്പ് മു​ഖേ​ന​യോ അം​ഗ​ത്വ ന​മ്പ​രും പേ​രും ന​ൽ​കി പു​സ്ത​ക​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാം. അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ലൈ​ബ്ര​റി​യി​ൽ വ​ന്ന് പു​സ്ത​ക​ങ്ങ​ൾ എ​ടു​ക്കാം. വെ​ബ്‌​സൈ​റ്റ്: www.statelibrary.kerala.gov.in, വാ​ട്‌​സാ​പ്പ് ന​മ്പ​ർ: 7736893884, ഇ-​മെ​യി​ൽ: [email protected]