ദു​രൂ​ഹ​ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട് ക​ത്തി ന​ശി​ച്ചു
Thursday, October 1, 2020 12:20 AM IST
വെ​ള്ള​റ​ട: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടു ക​ത്തി ന​ശി​ച്ചു .ചെ​മ്പൂ​ര് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പം നാ​രാ​യ​ണ​ന്‍റെ​യും സ​ര​സ​മ്മ പി​ള്ള​യു​ടെ​യും വീ​ടാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ക​ത്തി ന​ശി​ച്ച​ത്. തീ ​ക​ത്തി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു .ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ വ​ന്‍ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. 50 ല​ക്ഷ​ത്തി​ലേ​റെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. ആ​ര്യ​ങ്കോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.