സ​ര്‍​ജ​റി പ​രീ​ക്ഷ; റാ​ങ്കു​ക​ൾ തിരു.മെ​ഡി​ക്ക​ല്‍​കോ​ള​ജിന്
Thursday, October 1, 2020 11:41 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തി​യ സ​ര്‍​ജ​റി (എം​എ​സ്) പ​രീ​ക്ഷ​യി​ല്‍ ആ​ദ്യ മൂ​ന്നു റാ​ങ്കു​ക​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ല​ഭി​ച്ചു. ഡോ. ​എ​സ്.​ഐ ജ​ലീ​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ​പ്പോ​ള്‍ ഡോ. ​അ​ഖി​ല്‍ തോ​മ​സ് ജേ​ക്ക​ബ്, ഡോ. ​അ​മ​ല്‍ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ടാം​റാ​ങ്ക് പ​ങ്കി​ട്ടു. ആ​ദ്യ 10 റാ​ങ്കു​ക​ളി​ല്‍ ഏ​ഴ് റാ​ങ്കു​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നാ​ണ്.

ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ

പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. തെ​ന്നൂ​ർ കൊ​പ്പ​ത്തു​വി​ള കോ​ള​നി​യി​ൽ മ​ണി​ക്കു​ട്ട​ൻ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച് പ​ണം അ​പ​ഹ​രി​ക്കു​ക​യും സി​സി​ടി​വി കാ​മ​റ​ക​ൾ ന​ശി​പ്പി​ക്കു​ക​യും കാ​മ​റ യൂ​ണി​റ്റു​ക​ൾ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.