മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Friday, October 23, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ്, പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ്, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ പ​ട​പ്പാ​റ മേ​ഖ​ല, 11-ാം വാ​ർ​ഡ്, വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ ചി​റ​ക്കോ​ണം ഭാ​ഗം, 17-ാം വാ​ർ​ഡി​ൽ തൈ​വി​ള ഭാ​ഗം, വി​തു​ര പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ ആ​ട്ടി​ൻ​കൂ​ട്, കാ​ല​ൻ​കാ​വ് ഭാ​ഗ​ങ്ങ​ൾ, ക​ര​വാ​രം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ്, ചെ​റു​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ്, ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ്, കാ​രോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്ന്, 14, 17 വാ​ർ​ഡു​ക​ൾ, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.
ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്നു പു​റ​ത്തു പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​നു​ള്ളി​ൽ അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഈ ​പ്ര​ദേ​ശ​ങ്ങ​ളോ​ടു ചേ​ർ​ന്നു​ള്ള മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.