സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ടൂ​റി​സം കേ​ന്ദ്രങ്ങൾ ഒ​രു​ങ്ങി
Friday, October 23, 2020 11:48 PM IST
കാ​ട്ടാ​ക്ക​ട : വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യ നെ​യ്യാ​ർ​ഡാ​മും കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന​പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​വും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ഇ​ന്നു​മു​ത​ൽ തു​റ​ക്കും. നെ​യ്യാ​ർ​ഡാ​മി​ൽ വ​നം വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ​ക്ക് പെ​ർ​മി​റ്റ് കി​ട്ടാ​ത്ത​തി​നാ​ൽ താ​ത്കാ​ലി​ക​മാ​യി ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തി​ല്ല.

നെ​യ്യാ​ർ സിം​ഹ സ​ഫാ​രി പാ​ർ​ക്കി​ലേ​യ്ക്ക് സ​ന്ദ​ർ​ശ​ക​രെ ക​യ​റ്റി​വി​ടി​ല്ല. എ​ന്നാ​ൽ മാ​ൻ​പാ​ർ​ക്ക്, ചീ​ങ്ക​ണ്ണി പാ​ർ​ക്ക്,നെ​യ്യാ​ർ ഉ​ദ്യാ​നം, നെ​യ്യാ​ർ ഫി​ഷിം​ഗ് അ​ക്വേ​റി​യ​ത്തി​ലും,കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലും സ​ന്ദ​ർ​ശ​ക​രെ പ്ര​വേ​ശി​പ്പി​ക്കും. ഡി​ടി​പി​സി ബോ​ട്ട സ​ർ​വീ​സ് തു​ട​ങ്ങാ​ൻ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നെ​ന്നും കോ​ട്ടൂ​ർ ആ​ന​പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ൽ 50 കൂ​ടു​ത​ൽ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ആ​കെ 15 ആ​ന​ക​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ആ​ന​പ്പു​റ​ത്ത് സ​വാ​രി അ​നു​വ​ദി​ക്കി​ല്ല.